കുട്ടി കവിതകള്‍

Wednesday, July 21, 2010

ഒടുവില്‍

മരം എനിക്ക് തണല്‍ നല്‍കി
മരം എനിക്ക് ഫലം നല്‍കി
ഞാനോ ആ മരത്തെ മുറിച്ചു

ആട് എനിക്ക് പാല് തന്നു
പശു എനിക്ക് പാല് തന്നു
ഞാനോ അവറ്റകളെ വിറ്റു

കുളം എനിക്ക് ജലം തന്നു
കുളം എനിക്ക് മീന്‍ തന്നു
ഞാനോ ആ കുളം നികത്തി

ആട് വിറ്റ കാശ് കോണ്ട്
കുളം നികത്തിയ തറയില്‍
മുറിച്ച മരം കൂടി വീടുണ്ടാക്കി

മരവും കുളവും ഇല്ലാതായി
ആടും, മാടും ഇല്ലാതായി
ഞാനും വീടും മാത്രമായി . . .